നിക്കരാഗ്വേയിൽ ഒരു വര്‍ഷത്തിനിടെ ഭരണകൂടം രാജ്യത്തു നിന്നു പുറത്താക്കിയത് 65 കന്യാസ്ത്രീകളെ

0

മനഗ്വേ : നിക്കരാഗ്വേയിൽ ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ രാജ്യത്തു നിന്നു പുറത്താക്കിയെന്ന് പുതിയ വെളിപ്പെടുത്തല്‍. ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം 2022 മുതൽ 2023 വരെ, 65 സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള പുറത്താക്കിയെന്നും ആകെ മൊത്തം 71 പേർക്ക് വിലക്ക് ലഭിച്ചിട്ടുണ്ടെന്നും മൊലിന വെളിപ്പെടുത്തി. 2018 മുതൽ രാജ്യത്ത് സഭയ്‌ക്കെതിരെ നടന്ന അഞ്ഞൂറിലധികം ആക്രമണങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി പുറത്തിറക്കിയ “നിക്കരാഗ്വേ: എ പെർസിക്യൂറ്റഡ് ചർച്ച്?” എന്ന റിപ്പോർട്ടിന്റെ രചയിതാവ് കൂടിയാണ് അഭിഭാഷക.

2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിവിധ സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.

You might also like