പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിച്ചു

0

പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിച്ചു.

പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന പ്രാർത്ഥനാദിനാചരണം നടന്നത്.

ദൈവദൂഷണനിരോധന നിയമം ദുർവിനിയോഗം ചെയ്ത് ക്രൈസ്തവ ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങൾ പതിവാക്കിയിരിക്കുന്ന പാക്കിസ്ഥാനിൽ, നിരക്ഷരനായ സലീം മസ്സീ എന്നൊരു ക്രൈസ്തവൻ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച്  ആഗസ്റ്റ് 16-ന് ഒരു കൂട്ടം മുസ്ലിങ്ങൾ അന്നാട്ടിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലുള്ള ജരൺവ്വാലാ പ്രദേശത്ത് ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കിയതുൾപ്പെടയുള്ള ക്രിസ്തീയവിരുദ്ധാക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദിനാചരണം നടത്തിയത്. ഈ ആക്രമണങ്ങളിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും തകർക്കപ്പെട്ടു.

ക്രൈസ്തവാരാധനാലയങ്ങൾക്കും ഭവനങ്ങൾക്കുമെതിരായ എല്ലാ ആക്രമണ സംഭവങ്ങളെയും ദൈവകരങ്ങളിൽ വയ്ക്കുകയാണെന്ന് മെത്രാന്മാർ പറയുന്നു.

ഒരിക്കലും ന്യായീകരിക്കാനാവാത്തതും സമൂഹത്തെ വിഷലിപ്തമാക്കുന്നതുമായ അക്രമത്തിൻറെയും വിദ്വേഷത്തിൻറെയും സകലവിധ രൂപങ്ങളും തള്ളിക്കളയപ്പെടുന്നതിനായി, തങ്ങൾ, സമാധാനത്തിനും മതമൈത്രിക്കും വേണ്ടി പ്രാർത്ഥിച്ചു എന്ന് മെത്രാൻസംഘം പറയുന്നു.

You might also like