പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ആസ്ഥാനത്ത് എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

0

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ആസ്ഥാനത്ത് എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ‘വിദേശത്തായിരുന്നപ്പോഴും എന്‍റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു’. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. വിദേശത്തായിരുന്നപ്പോഴും തന്‍റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും സല്യൂട്ട്. ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയന്‍റ് എന്ന് അറിയപ്പെടുമെന്നും മോദി. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന്‍റെ ചിത്രം ആദ്യം ലോകത്തിനു മുന്‍പില്‍ എത്തിച്ചത് ഇന്ത്യയാണ്. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുന്നു. ശാസ്ത്ര ശക്തി നാരീ ശക്തി എന്നു പറഞ്ഞ മോദി വനിതാ ശാസ്ത്രജ്ഞരെ പ്രത്യേകം അഭിനന്ദിച്ചു. ബഹിരാകാശത്തിലെ രാജ്യത്തിന്‍റെ നേട്ടം ജനജീവിതം മെച്ചപ്പെടുത്തും. കൃഷിക്കും കാലാവസ്ഥയ്ക്കും വൈദ്യശാസ്ത്രത്തിനും ഈ നേട്ടം മുതല്‍ക്കൂട്ടാകും. ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ജ്യോതിശാസ്ത്രം ഇന്ത്യയുടെ പാരമ്പര്യത്തിലുള്ളതാണെന്നും സൂചിപ്പിച്ചു.

You might also like