ക്രൈസ്തവരോട് മാപ്പ് ചോദിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം

0

പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമിക വാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തിൽ രാജ്യത്തെ ഇസ്ലാമിക നേതൃത്വം സ്വീകരിച്ച നിലപാട് ശ്രദ്ധേയമാകുന്നു. ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം വേറിട്ട നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ചില ഇസ്ലാമിക നേതാക്കൾ അക്രമത്തിന് ഇരയായ ക്രൈസ്തവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകാനായി സ്കോളർഷിപ്പുകൾ വരെ വാഗ്ദാനം ചെയ്തു. ലാഹോർ ആർച്ച് ബിഷപ്പായ സെബാസ്റ്റ്യൻ ഷായാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. മതാന്തര സംവാദങ്ങളുടേയും സൗഹൃദത്തിന്റെയും ഫലമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് പോലും ഒരിക്കലും ചിന്തിക്കാൻ സാധിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങളായി മുസ്ലിം നേതാക്കളോടൊപ്പമാണ് ആർച്ച് ബിഷപ്പ് അക്രമം നടത്തിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. അവരിൽ സുന്നികളും ഷിയാകളും, വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ളവരായിരുന്നു.

You might also like