റഷ്യ, റോം സന്ദര്‍ശനത്തിന് പുറപ്പെട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത തല സംഘം ദുബായില്‍ എത്തി.

0

ദുബായ്: കാതോലിക്ക ബാവായുടെ നേതൃത്വത്തില്‍ റഷ്യ, റോം സന്ദര്‍ശനത്തിന് പുറപ്പെട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത തല സംഘം ദുബായില്‍ എത്തി. റഷ്യയിലും റോമിലും പര്യടനം നടത്തുന്ന മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നയിക്കുന്ന ഉന്നത തല സംഘം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കൂടിയായ ബെന്ധിക്ട് മൂന്നാമന്‍ മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച്ച നടത്തും. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വവും പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്.

ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ചുമതല ഏറ്റത് മുതല്‍ സഹോദര ക്രൈസ്തവ സഭകളുമായി നിരവധി ചര്‍ച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച് നീങ്ങുവാനുള്ള നടപടികളും നടത്തുന്നുണ്ട്. യാത്രാ മദ്ധ്യേ ദുബായില്‍ എത്തിയ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുമേനി, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കാതോലിക്കാ ബാവാ തിരുമേനി ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചു.

You might also like