കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു
ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഞെട്ടിക്കുന്ന അവസാന സംഭവത്തില്‍, 7984 123 സ്ട്രീറ്റ് സറേയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാതാ ഭാമേശ്വരി ദുര്‍ഗ്ഗ സൊസൈറ്റി മന്ദിറിനുനേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. ‘മോഡി ഇന്ത്യക്കാരനല്ല’, ‘മോഡി ഒരു തീവ്രവാദിയാണ്’ തുടങ്ങിയ പ്രസ്താവനകള്‍ ഉള്‍പ്പെടെയുള്ള അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ക്ഷേത്ര ചുവരുകളില്‍ എഴുതിവെച്ചതിനുശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.