എത്യോപ്യൻ ജനതയ്ക്ക് പുതുവത്സര മംഗളങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

0

‘എൻകുതാതാഷ്’ എന്ന് എത്യോപ്യയിലെ അംഹാരിക് ഭാഷയിൽ വിളിക്കുന്ന പുതുവത്സരാഘോഷം ഈ വർഷം സെപ്തംബർ മാസം പന്ത്രണ്ടാം തീയതിയാണ് പരമ്പരാഗതമായി എത്യോപ്യൻ ജനത കൊണ്ടാടുന്നത്.’രത്നങ്ങളുടെ സമ്മാന’മെന്ന പേരിൽ അറിയപ്പെടുന്ന പുതുവത്സര ദിനത്തിൽ,  എത്യോപ്യൻ ജനതയ്ക്ക് സാഹോദര്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും,സമാധാനത്തിന്റെയും ആശംസകൾ നേർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം കുറിച്ചു.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ഇന്ന്, എത്യോപ്യയിലെ പ്രിയപ്പെട്ട ജനങ്ങൾ പരമ്പരാഗതമായ പുതുവത്സര ദിനം ആഘോഷിക്കുന്നു: സാഹോദര്യപരമായ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സമ്മാനങ്ങളാൽ അവർ അനുഗ്രഹിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മുഴുവൻ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

You might also like