മറ്റുളവർക്ക് യേശുവിന്റെ സന്തോഷം പകരുന്നവരാകാം: ഫ്രാൻസിസ് പാപ്പാ

0

ദാവീദ് രാജാവ് തന്റെ രാജ്യം സ്ഥാപിച്ച ശേഷം വാഗ്ദാനപേടകം ജറുസലേമിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി തിരുവെഴുത്തുകളിൽ പറയുന്നു. യാത്രാമധ്യേ, അവൻ, ജനങ്ങളോടൊപ്പം പേടകത്തിന്റെ മുൻപിൽ നൃത്തം ചെയ്തുകൊണ്ട് , കർത്താവിന്റെ സാന്നിധ്യത്തിൽ സന്തോഷിച്ചു (2 സാമു 6:1-15 ). ഈ രംഗത്തിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷകനായ വിശുദ്ധ ലൂക്കാ  മറിയം തന്റെ ചാർച്ചക്കാരിയായ   എലിസബത്തിനെ സന്ദർശിച്ചതിനെക്കുറിച്ച് നമ്മോട് പറയുന്നത്: മറിയവും യാത്രയാവുന്നത് ജെറുസലേമിലേക്കാണ് . എലിസബത്തിന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ എലിസബത്തിന്റെ ഉദരത്തിലുള്ള കുഞ്ഞു, മിശിഹായുടെ വരവ് തിരിച്ചറിഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ട് പേടകത്തിന് മുൻപിൽ ദാവീദ് രാജാവ്  ചെയ്തതുപോലെ നൃത്തം ചെയ്യാൻ തുടങ്ങുന്നു (ലൂക്കാ 1:39-45 ).

അതിനാൽ, മറിയം, മനുഷ്യാവതാരമായ യേശുവിനെ ലോകത്തിലേക്ക് പരിചയപ്പെടുത്തുന്ന ഉടമ്പടിയുടെ യഥാർത്ഥ പേടകമായി  അവതരിപ്പിക്കപ്പെടുന്നു. വൃദ്ധയും, വന്ധ്യയുമായിരുന്ന ചാർച്ചക്കാരിയെ കാണാൻ പോകുന്നത് യുവ കന്യകയാണ്. യേശുവിനെ വഹിച്ചുകൊണ്ട്, എല്ലാ വന്ധ്യതകളെയും തരണം ചെയ്യുന്ന ദൈവീക സന്ദർശനത്തിന്റെ അടയാളമായി അവൾ മാറുന്നു. നമ്മെ അന്വേഷിക്കുവാനും, നമ്മെ സന്തോഷിപ്പിക്കുവാനും, നമ്മുടെ ഹൃദയങ്ങളിലേക്കിതാ ദൈവം യാത്രയാവുന്നു എന്ന സന്തോഷ വാർത്ത പ്രദാനം ചെയ്തു കൊണ്ട്  യൂദയായിലെ  മലനിരകളിലേക്ക് കയറുന്നത് നമ്മുടെ അമ്മയാണ്.

ഈ രണ്ട് സ്ത്രീകളിൽ; മറിയത്തിലും എലിസബത്തിലും , മനുഷ്യരാശിയിലേക്കുള്ള ദൈവത്തിന്റെ സന്ദർശനം വെളിപ്പെടുന്നു: ഒരാൾ ചെറുപ്പവും മറ്റൊരാൾ വാർധക്യത്തിലെത്തിയവളും , ഒരാൾ കന്യകയും മറ്റൊരാൾ വന്ധ്യയും , എന്നിട്ടും അവർ രണ്ടുപേരും “അസാധാരണമായ രീതിയിൽ ” ഗർഭം ധരിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിലുള്ള  ദൈവത്തിന്റെ ഇടപെടലാണ് : അസാധ്യമെന്നു തോന്നുന്നത് പോലും അവൻ സാധ്യമാക്കുന്നു, വന്ധ്യതയിൽ പോലും ജീവൻ പകരുന്ന അവന്റെ കരുതൽ.

You might also like