നോര്‍ക്ക റൂട്ട്‌സ് : വിവിധ ഐ.ഡി കാര്‍ഡ് സേവനങ്ങളെ സംബന്ധിക്കുന്ന പ്രചാരണത്തിനായി ഈ മാസം പ്രത്യേക പരിപാടികള്‍

0

തിരുവനന്തപുരം :  കേരളീയ പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡ് സേവനങ്ങളെ സംബന്ധിക്കുന്ന പ്രചാരണത്തിനായി ഈ മാസം പ്രത്യേക പരിപാടികള്‍. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി , എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക മാസാചരണം.

ഐ.ഡി.കാര്‍ഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാര്‍ഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളില്‍ ഇടപെടാനും ഐ.ഡി കാര്‍ഡ് സേവനങ്ങള്‍ സഹായകമാണ്.

You might also like