എയർ ഇന്ത്യ 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു

0

കൊച്ചി : എയർ ഇന്ത്യ 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് 1.30നു പുറപ്പെടുന്ന എഐ 953 വിമാനം 3.45നു ദോഹയിൽ എത്തും. തിരിച്ചുള്ള യാത്രാവിമാനമായ എഐ 954 ദോഹയിൽ നിന്നു പ്രാദേശിക സമയം 4.45നു പുറപ്പെട്ട് കൊച്ചിയിൽ 11.35ന് എത്തും. ഏ 320 നിയോ എയർക്രാഫ്റ്റ് യാത്രാ വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റും. നിലവിൽ കൊച്ചിയിൽ നിന്നു ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്

You might also like