ഖാലിസ്ഥാന്‍ ഭീകരര്‍ സമീപകാലങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ മുന്‍ഉപദേഷ്ടാവ് കോളിന്‍ ബ്ലൂം ആശങ്കപ്രകടിപ്പിച്ചു.

0

ലണ്ടന്‍: ഖാലിസ്ഥാന്‍ ഭീകരര്‍ സമീപകാലങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ മുന്‍ഉപദേഷ്ടാവ് കോളിന്‍ ബ്ലൂം ആശങ്കപ്രകടിപ്പിച്ചു. ഭീകരര്‍ക്കും ഭീകരപ്ര
വര്‍ത്തനങ്ങള്‍ക്കുമെതിരെ പാശ്ചാത്യ സര്‍ക്കാരുകള്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതിനാലാണ് സ്ഥിതിഗതികള്‍ വഷളാകുന്നതെന്നും അദ്ദേഹം യുഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഉപദേഷ്ടാവായിരുന്നു കോളിന്‍ ബ്ലൂം. കാനഡയില്‍ ഖാലിസ്ഥാന്‍കാര്‍ വളരുകയാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിലേക്കാണ് അവിടെ കാര്യങ്ങള്‍ നീങ്ങുന്നത്.

ഭാരതത്തിന്റെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ട സംഭവം അഭിപ്രായ സ്വാതന്ത്ര്യം അതിരുകടന്നതിന്റെ ഉദാഹരണമാണ്. യുകെയിലെ ഭൂരിഭാഗം സിഖുകാരും തീവ്രവാദ ആശയങ്ങള്‍ പങ്കിടുന്നവരല്ല. എന്നാല്‍ തീവ്രവാദം വളര്‍ത്തുന്ന ചിലര്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം തീവ്ര ആശയങ്ങള്‍ വളരുമ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പാശ്ചാത്യ സര്‍ക്കാരുകള്‍ ഇതുവരെയും വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല.അതിനാലാണ് യുകെയിലും ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like