തുരങ്കത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതര്‍; ഓക്സിജനും ഭക്ഷണവും എത്തിച്ചു

0

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തകര്‍ന്നുവീണ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ സുരക്ഷിതരെന്ന് അധികൃതര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാല്‍പത് തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
ഇവര്‍ക്ക് ഒക്സിജന്‍, ഭക്ഷണം, വെള്ളം എന്നിവ എത്തിച്ചു നല്കിയതായും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തുരങ്കത്തിനുള്ളില്‍ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് ഓക്സിജന്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് എത്തിച്ചത്.

ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനുമിടയ്‌ക്ക് ഞായറാഴ്ച രാവിലെയാണ് തുരങ്കം തകര്‍ന്നുവീണത്. തുരങ്കത്തിന്റെ പ്രവേശനകവാടത്തില്‍ നിന്ന് 200 മീറ്റര്‍ ഉള്ളിലായാണ് അപകടമുണ്ടായത്. തുരങ്കത്തിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. നിലവില്‍ 30 മീറ്റര്‍ ദൂരത്തിലുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. 35 മീറ്റര്‍ ദൂരത്തില്‍ അവശിഷ്ടങ്ങളാണ് ഇനി നീക്കം ചെയ്യാനുള്ളത്.

You might also like