യുണിസെഫ് : കാലാവസ്ഥാ വ്യതിയാനം കുട്ടികളിൽ ഭയാനകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നു
മൂന്നിൽ ഒന്ന് അല്ലെങ്കിൽ 739 ദശലക്ഷം കുട്ടികൾ ലോകമെമ്പാടും, ഇതിനകം തന്നെ ഉയർന്നതോ വളരെ ഉയർന്നതോ ആയ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നു. COP28 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുമ്പോൾ കുട്ടികളുടെ ക്ഷേമത്തിന് വർദ്ധിച്ചുവരുന്ന ഭീഷണിയെ കുറിച്ച് ഊന്നിപ്പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്ന കുട്ടികളിൽ, 436 ദശലക്ഷം പേർ ഉയർന്ന ജലക്ഷാമവും കുറഞ്ഞ കുടിവെള്ള സേവനങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നു. ഇത് അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ഗണ്യമായി അപകടത്തിലാക്കുന്നു. അത് 2050 ആകുമ്പോഴേക്കും കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷപ്പെടുന്നു. മുപ്പത്തി അഞ്ച് ദശലക്ഷം കുട്ടികൾ കൂടുതലോ ഉയർന്നതോ ആയ ജലസമ്മർദ്ദം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മധ്യ കിഴക്കിലും, വടക്കേ ആഫ്രിക്കയിലും അതുപോലെ ദക്ഷിണേഷ്യയിലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതലാണ്. നൈജീരിയ, ജോർദാൻ, ബുർക്കിന ഫാസോ, യെമൻ, ഛാഡ്, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.
കാലാവസ്ഥാ വ്യതിയാനം രോഗം, വായു മലിനീകരണം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഉൾപ്പെടെ വിവിധ വഴികളിലൂടെ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. കുട്ടികൾ, അവരുടെ വികസ്വര അവയവങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ഉള്ളതിനാൽ അവർ ഈ പാരിസ്ഥിതിക വെല്ലുവിളികൾക്ക് പ്രത്യേകിച്ച് ഇരയാകുന്നു.
COP28 അന്തിമ തീരുമാനത്തിൽ കുട്ടികളുടെ അവകാശങ്ങൾ പരിഗണിക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെടുകയും കുട്ടികളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള വിദഗ്ധ സംഭാഷണത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. കൂടാതെ അവശ്യ സാമൂഹിക സേവനങ്ങൾ സ്വീകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷകരാകാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ദ്രുതഗതിയിലുള്ള മലിനീകരണം കുറയ്ക്കുന്നതുൾപ്പെടെയുള്ള സുസ്ഥിരതയിലും കാലാവസ്ഥാ വ്യതിയാനത്തിലുമുള്ള അന്തർദേശീയ കരാറുകൾ ഉയർത്തിപ്പിടിക്കാൻ അടിയന്തര നടപടി വേണമെന്ന് യുണിസെഫ് ആവശ്യപ്പെട്ടു.