യുദ്ധമൂർദ്ധന്യതയിലും സുഡാൻ സഭയുടെ പ്രവർത്തനങ്ങൾ തുടരുന്നു

0

സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ നിന്നും പലായനം ചെയ്ത ഏകദേശം 5 ദശലക്ഷത്തിലധികം വരുന്ന ആളുകൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മെച്ചപ്പെട്ട രീതിയിൽ മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്.

നവംബർ പതിനഞ്ചാം തീയതി പൊതുകൂടിക്കാഴ്ചാവേളയിൽ ഒരിക്കൽക്കൂടി സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥ ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.”ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്” എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച ആഭ്യന്തരയുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിലേക്ക് ഏവരുടെയും  ശ്രദ്ധ തിരിക്കുന്നു.

You might also like