കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് അധികൃതർ.

0

ദുബായ്: കാലഹരണപ്പെട്ട രജിസ്ട്രേഷനുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് അധികൃതർ. ആദ്യഘട്ടത്തിൽ പതിനായിരം രൂപയായിരിക്കും പിഴ. തുടർന്ന് പിഴത്തുക ഉയരുന്നതിനൊപ്പം മറ്റുശിക്ഷണ നടപടികളും ഉണ്ടാവും.

അതേസയമം, വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. കാലഹരണപ്പെട്ട രജിസ്ട്രേഷൻ ഉള്ള വാഹനങ്ങളിൽ നിന്ന് ഒരുമാസം പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ഈ സമയത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ പുതുക്കാതെ വീണ്ടും വാഹനം റോഡിലിറക്കിയാൽ വൻ തുക പിഴ ചുമത്തുന്നതിനൊപ്പം കണ്ടുകെട്ടൽ ഉൾപ്പടെയുള്ള നടപടികളും നേരിടേണ്ടിവരും. ആദ്യഘട്ടമെന്നനിലയിൽ ഏഴുദിവസത്തേക്കാണ് വാഹനം കണ്ടുകെട്ടുന്നത്. ഇതിനൊപ്പം വാഹനത്തിന് ബ്ലാക്ക് പോയിന്റ് ചുമത്തുന്നതുൾപ്പെടയുള്ള ശിക്ഷാ നടപടികളും ഉണ്ടാവും. രജിസ്ട്രേഷൻ പുതുക്കാൻ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയും പുറത്തുവിട്ടുണ്ട്.

കാലാവധി അവസാനിക്കാറായ വാഹനങ്ങൾക്ക് വെബ് സൈറ്റോ, ആപ്പുവഴിയോ രജിസ്ട്രേഷൻ പുതുക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമായ രേഖകളും നിശ്ചിത ഫീസും നൽകുന്നവർക്ക് ഉടനടി തന്നെ രജിസ്ട്രേഷൻ പുതുക്കിക്കിട്ടും.

You might also like