നെവാഡയില്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണത്തിനെതിരെ റഷ്യ രംഗത്ത്.
മോസ്‌കോ: നെവാഡയില്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണത്തിനെതിരെ റഷ്യ രംഗത്ത്. നെവാഡയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ യുഎസ് നടത്തിയ പരീക്ഷണത്തില്‍ രാജ്യാന്തര വിലയിരുത്തല്‍ വേണമെന്നാണ് റഷ്യയുടെ ആവശ്യം. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ (സിടിബിടി) ലംഘനമാണിതെന്നും റഷ്യ ആരോപിച്ചു.
ആണവ സ്‌ഫോടനങ്ങള്‍ കണ്ടെത്തുന്നതിനു സഹായകമായ പരീക്ഷണമാണു കഴിഞ്ഞ ദിവസം നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. ആണവ നിര്‍വ്യാപന ലക്ഷ്യങ്ങള്‍ക്കു സഹായകമാകുന്നതാണു നടപടിയെന്നുമാണ് യുഎസിന്റെ വാദം. സിടിബിടിക്ക് ആഭ്യന്തരമായി നല്കിയ അംഗീകാരത്തില്‍നിന്നു പിന്മാറുന്നതിനുള്ള ബില്‍ റഷ്യന്‍ അധോസഭയായ ഡ്യൂമ ഏകസ്വരത്തില്‍ അംഗീകരിച്ചിരുന്നു.