ആര്യപ്പള്ളിൽ എബ്രഹാം മാത്യു (കുഞ്ഞൂട്ടി -72) നിത്യതയിൽ
കുമ്പനാട്: പരേതരായ ആര്യപ്പള്ളിൽ മത്തായിച്ചൻ, മറിയാമ്മ ദമ്പതികളുടെ മകൻ ആര്യപ്പള്ളിൽ എബ്രഹാം മാത്യു (കുഞ്ഞൂട്ടി -72) താൻ പ്രിയംവെച്ചിരുന്ന കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മകൻ പാസ്റ്റർ സാബു ആര്യപ്പള്ളിന്റെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കുമ്പനാട് എലീം സഭാഹാളിലെ ശിശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
മക്കൾ: പരേതനായ ഷിബു, സിനി, പാസ്റ്റർ സാബു ആര്യപ്പള്ളിൽ എന്നിവരാണ്. സഹോദരങ്ങൾ: പരേതനായ സണ്ണി, പരേതയായ ആലിസ്, ലീലാമ്മ, ജെയിസ്, ജോളി എന്നിവരാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.