ഗാസയിൽ മരണ സംഖ്യ 18,000 കടന്നു

0

ഗാസ : തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇരച്ചുകയറി ഇസ്രയേൽ ടാങ്കുകൾ ആക്രമണം നടത്തി. ഹമാസ് ശക്തമായി പ്രതിരോധിച്ചെങ്കിലും രാത്രി നീണ്ട യുദ്ധത്തിനൊടുവിൽ നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ നോർത്ത് – സൗത്ത് റോഡിൽ ടാങ്കുകൾ പ്രവേശിച്ചതായി പ്രദേശവാസികൾ പറഞ്ഞു. വ്യോമയുദ്ധവും കനത്തതോടെ ആയിരക്കണക്കിനു ജനങ്ങൾ പലായനം ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ട്. ഇന്നലെ 297 പേർ കൊല്ലപ്പെട്ടതായും മരണ സംഖ്യ 18,000 കടന്നതായും ഗാസ ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഗാസയിലെ അഭയാർഥി ക്യാംപുകളിലും ആശുപത്രികളിലും സ്ഥിതി ദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആയിരങ്ങൾ തമ്പടിച്ചിരിക്കുന്ന ക്യാംപുകൾ പകർച്ചവ്യാധി ഭീഷണിയിലാണ്.  വെടിനിർത്തൽ ആവശ്യം പല കോണുകളിൽ നിന്നുയർന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലോകരാജ്യങ്ങളുടെ നിലപാടുകളെ കുറ്റപ്പെടുത്തി.

You might also like