അഫ്ഗാനിസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാമതും ഭൂചലനമുണ്ടായതായി റിപ്പോർട്ട്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാമതും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.രാത്രി 09:17 ന് (IST) 140 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 36.43 N, രേഖാംശം 71.39 E എന്നിവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.