കത്തോലിക്കാ വൈദികർക്ക് സ്വവർഗപങ്കാളികളെ അനുഗ്രഹിക്കാന്‍ വത്തിക്കാന്റെ അനുമതി
വത്തിക്കാൻ സിറ്റി: കത്തോലിക്കാ വൈദികർക്ക് സ്വവർഗപങ്കാളികളെ അനുഗ്രഹിക്കാൻ വത്തിക്കാന്റെ അനുമതി. ഇതുസംബന്ധിച്ച് വിശ്വാസപ്രമാണങ്ങളിൽ ഭേദഗതി വരുത്തിത്തിയുള്ള രേഖയിൽ മാർപാപ്പ ഒപ്പുവെച്ചു. അതേസമയം, സ്വവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ കഴിയില്ലെന്നും രേഖ വ്യക്തമാക്കുന്നു.അനുഗ്രഹത്തിലൂടെ ദൈവസഹായം തേടുന്ന സാഹചര്യങ്ങളിൽ ആളുകളുമായുയുള്ള സഭയുടെ അടുപ്പം തടയുകയോ നിരോധിക്കുകയോ ചെയ്യരുത്. അനുഗ്രഹം നൽകുന്നതുമായി ബന്ധപ്പെട്ട നിലപാട് വിശാലവും സമ്പന്നവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.നേരത്തെ സ്വവർഗപങ്കാളികളെ അനുഗ്രഹിക്കില്ലെന്ന നിലപാടായിരുന്നു വത്തിക്കാൻ എടുത്തത്. പുതിയ തീരുമാനം വിപ്ലവകരമായ മാറ്റമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തിന്റെ കരുണയും സ്നേഹവും ആഗ്രഹിക്കുന്നവരെ സമഗ്രമായ സദാചാര വിശകലനത്തിന് വിധേയമാക്കേണ്ടതില്ലെന്നും വത്തിക്കാൻ പുതിയ തീരുമാനത്തിൽ വ്യക്തമാക്കുന്നു.