വിസ്താരയുടെ ദോഹ-മുംബൈ സർവീസുകൾക്ക് തുടക്കമായി
ദോഹ : ഇന്ത്യൻ എയർലൈൻ കമ്പനി വിസ്താരയുടെ ദോഹ-മുംബൈ സർവീസുകൾക്ക് തുടക്കമായി. ദോഹ – മുംബൈ റൂട്ടിൽ 4 പ്രതിവാര സർവീസുകളാണുള്ളത്. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹമദ് വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങിയത്. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ് റൂട്ടിൽ തിരക്കേറിയതോടെയാണ് വിസ്താര കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. നിലവിൽ അബുദാബി, ദമാം, ദുബായ്, ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിസ്താരയ്ക്ക് നേരിട്ട് സർവീസുണ്ട്. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈനും ഒന്നിച്ചു ചേർന്നുള്ള കമ്പനിയാണ് വിസ്താര.