പലസ്തീനെ അംഗീകരിക്കുക’: ഇസ്രയേലിനോട് യുഎസ്

0

ഗാസ / ടെൽ അവീവ് : പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് അനുകൂല നിലപാട് സ്വീകരിച്ച് അറബ് രാജ്യങ്ങളുമായി രമ്യതയിലെത്താൻ ഇസ്രയേൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നിർദേശിച്ചു. ഇസ്രയേൽ– ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചശേഷമുള്ള നാലാമത്തെ സന്ദർശനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായും മന്ത്രിമാരുമായും ബ്ലിങ്കൻ ചർച്ച നടത്തി.

ഇസ്രയേലുമായുള്ള ചർച്ചയിലെ വിവരങ്ങൾ ജോർദാൻ, ഖത്തർ, യുഎഇ, സൗദി നേതാക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി. ഗാസയിൽനിന്നു ഭാഗിക സേനാ പിന്മാറ്റത്തിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

You might also like