ഗുജറാത്തില്‍ രണ്ടു ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി
ഗാന്ധിനഗര്‍: ബഹിരാകാശത്ത് നിന്ന് പോലും കാണാന്‍ കഴിയുന്ന ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ഗുജറാത്തില്‍ രണ്ടു ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി. ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ 10ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് അദാനി ഗ്രൂപ്പ് തലവന്‍ നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്ത 55,000 കോടി രൂപയില്‍ അദാനി ഗ്രൂപ്പ് ഇതിനകം തന്നെ 50,000 കോടിയും ചെലവഴിച്ചു. ആപ്പിള്‍ ടു എയര്‍പോര്‍ട്ട് ഗ്രൂപ്പ് ഇപ്പോള്‍ കച്ചില്‍ 30 ജിഗാവാട്ട് ശേഷിയുള്ള 25 ചതുരശ്ര കിലോമീറ്ററില്‍ ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മ്മിക്കുകയാണെന്ന് അദാനി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള മറ്റ് വ്യവസായികളും നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം സ്ഥാപിക്കാനാണ് റിലയന്‍സ് ലക്ഷ്യം വയ്‌ക്കുന്നത്. തന്റെ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ആദ്യത്തെയും ലോകോത്തരവുമായ കാര്‍ബണ്‍ ഫൈബര്‍ സൗകര്യം ഹാസിറയില്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.