സിബിഎസ്ഇ 10,12 പരീക്ഷ ഫെബ്രുവരി 15 മുതൽ

ന്യൂഡൽഹി : 10,12 ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ ഏപ്രിൽ 10 വരെയായിരിക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. പ്രവേശനപരീക്ഷകളും മറ്റും ഈ തീയതികളിൽ വരാതിരിക്കാനായി എൻടിഎ, യുപിഎസ്‌സി, എസ്എസ്‌സി ഉൾപ്പെടെയുള്ളവയ്ക്ക് അറിയിപ്പ് കൈമാറി.