കളമശേരി കണ്‍വന്‍ഷന്‍ സെന്ററിലെ ബോംബ് സ്ഫോടനം: 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍

0

തിരുവനന്തപുരം: കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയതിന് 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എംഎല്‍എ എം.നൗഷാദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എന്നിവരെ കൂടാതെ ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍, രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സ്‌ഫോടനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് താന്‍ സ്ഫോടനം നടത്തിയതെന്നും പ്രതി സമ്മതിച്ചിരുന്നു.

You might also like