ആഗോളതലത്തില്‍ ക്രൈസ്തവപീഡനം വർധിക്കുന്നു
ലോകമെമ്പാടും, ഓരോ ദിവസവും ഏഴു ക്രിസ്ത്യാനികളിൽ ഒരാൾവീതം പീഡിപ്പിക്കപ്പെടുന്നു എന്ന് ഓപ്പൺ ഡോർസ് പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് വെളിപ്പെടുത്തുന്നു. 365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉയർന്നതോതിലുള്ള പീഡനങ്ങൾ നേരിടുന്നുണ്ട്. ആഫ്രിക്കയിൽ ഏഴിൽ ഒരാൾ, ഏഷ്യയിൽ അഞ്ചിൽ രണ്ടുപേർ എന്നീ അനുപാതത്തിലാണ് ക്രൈസ്തവപീഡനം നടക്കുന്നത്. ലോകരാജ്യങ്ങളിൽ ക്രൈസ്തവപീഡനം അപകടകരമായ വിധത്തിൽ അക്രമാസക്തമായി മാറുകയാണ് എന്നും റിപ്പോർട്ട് പറയുന്നു.
2023-ൽ 5,600 ക്രിസ്ത്യാനികളാണ് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. 14,766 ദൈവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കഴിഞ്ഞവർഷം ദൈവാലയങ്ങൾക്കും ക്രിസ്ത്യൻ സ്‌കൂളുകൾക്കും ആശുപത്രികൾക്കും സെമിത്തേരികൾക്കുംനേരെയുള്ള ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരുന്നു. ഇതേ വർഷംതന്നെ 2,95,120 ക്രിസ്ത്യാനികൾ പീഡനങ്ങളെതുടർന്ന് വിവിധ രാജ്യങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. യുദ്ധമോ, തീവ്രവാദമോ മൂലം രാജ്യങ്ങൾ അസ്ഥിരമാകുമ്പോൾ ക്രിസ്ത്യാനികൾ അപകടത്തിലാവുകയാണ് എന്ന് റിപ്പോർട്ട് പറയുന്നു.
ക്രിസ്ത്യാനികൾ ഏറ്റവും തീവ്രമായ പീഡനം നേരിടുന്ന 11 രാജ്യങ്ങളുടെ 2024-ലെ വാർഷിക റാങ്കിംഗാണ് ഓപ്പൺ ഡോർസ് പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ്. അതുപ്രകാരം ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രാജ്യങ്ങൾ ഉത്തര കൊറിയ, സൊമാലിയ, ലിബിയ, എറിത്രിയ, യെമൻ, നൈജീരിയ, പാക്കിസ്ഥാൻ, സുഡാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവയാണ്.
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ഒരു ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് ഓപ്പൺ ഡോർസ്