ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ വ്യാപക ആക്രമണം.
ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ വ്യാപക ആക്രമണം. പാസ്റ്റർമാരെയും വിശ്വാസികളെയും കള്ള കേസുകൾ കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ചത്തീസ്ഗഡ് റായ്ഗഡ് ജില്ലയിൽ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 4 ചർച്ചുകളിൽ സുവിശേഷ വിരോധികൾ ആരാധന തടസപ്പെടുത്തുകയും പാസ്റ്റർമാരുടെ പേരിൽ കള്ളക്കേസുകൾ കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു .
റായ്ഗഡിൽ ഇന്നലെ പാസ്റ്റർ ശൗൽ നാഗിന്റെ ആരാധനാലയത്തിൽ സുവിശേഷവിരോധികൾ ആക്രമിച്ച് കടക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ ശൗൽ നാഗ് ഈ സ്ഥലത്ത് 14 വർഷത്തിലധികമായി ആരാധന നടത്തി വരുന്നു. പാസ്റ്ററെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗിലും ഇന്നലെ (ഞായർ) കഴിഞ്ഞ 10 വർഷമായി പാസ്റ്റർ ദേശ്മുഖ് ആരാധിച്ചു കൊണ്ടിരിക്കുന്നസ്ഥലത്ത് ഏകദേശം 150 ദിലധികം സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറി ആരാധന തടസപ്പെടുത്തുകയും പാസ്റ്ററെയും വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തു.
സംഭവ സ്ഥലത്ത് പോലീസ് അധികാരികൾ വരുകയും ആരാധന നിർത്തി വയ്പ്പിക്കുകയും ചെയ്തു തുടർന്ന് പാസ്റ്ററെയും ശുശ്രുഷകന്മാരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആരാധനാലയങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ ഛത്തീസ്ഗഡിലെ ക്രിസ്തീയ സഭകൾ ആശങ്കയിലായിരിക്കുന്നു.