ചൈനയുടെ ഗവേഷണക്കപ്പൽ മാലദ്വീപ് തീരത്ത് നങ്കൂരമിട്ടു ; നീക്കങ്ങൾ വീക്ഷിച്ച് ഇന്ത്യയും ശ്രീലങ്കയും

0

മാലെ : ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിത്തുടരുന്നതിനിടെ പ്രകോപനംസൃഷ്ടിച്ച് ചൈനയുടെ ഗവേഷണക്കപ്പൽ മാലദ്വീപ് തീരത്ത് നങ്കൂരമിട്ടു. മാലദ്വീപുമായി ചേർന്നുള്ള ‘ദോസ്തി-16’ ത്രികക്ഷി നാവികാഭ്യാസത്തിനായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും സൈനികകപ്പലുകൾ തീരത്തെത്തിയതിനിടെയാണ് ചൈനാക്കപ്പലിന്റെയും വരവ്. മാലെ തുറമുഖത്തിനുസമീപം വ്യാഴാഴ്ച രാവിലെയോടെയാണ് 4300 ടൺ ഭാരമുള്ള ‘ഷിയാങ് യാങ് ഹോങ് 03’ എന്ന ചൈനയുടെ ഗവേഷണക്കപ്പലെത്തിയത്. ഉച്ചയോടെ കപ്പൽ തിലഫുഷിയോടടുത്തു.

ഒരുമാസമായി ഇന്ത്യൻമാഹാസമുദ്രത്തിൽ ചെലവിട്ടശേഷമാണ് നങ്കൂരമിട്ടത്. സമുദ്രപര്യവേക്ഷണവും സർവേയും ലക്ഷ്യമിട്ടുള്ള ചൈനീസ് കപ്പലിന് ജനുവരി 23-നാണ് മാലദ്വീപ് സർക്കാർ നങ്കൂരമിടാൻ അനുമതി നൽകിയത്. ഒരുമാസംമുമ്പ് ചൈനയിലെ സന്യ തുറമുഖത്തുനിന്ന് പുറപ്പെട്ടതാണ് കപ്പൽ. അതേസമയം, കപ്പലിലെ ജി.പി.എസ്. സംവിധാനങ്ങൾ നിർജീവമാക്കിവെച്ചിരിക്കുന്നതിനാൽ കൃത്യമായി ട്രാക്ക് ചെയ്യാനാവുന്നില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

You might also like