സൗദിയില്‍ വീണ്ടും മെര്‍സ് പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന ; രണ്ടു പേര്‍ മരിച്ചു

0

റിയാദ് : മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് (MERS-CoV) അഥവാ മെര്‍സ് വൈറല്‍ രോഗം സൗദി അറേബ്യയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇവരില്‍ രണ്ടു പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് ലോകാരോഗ്യ സംഘടനയ്ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 2023 ഓഗസ്റ്റ് 13നും 2024 ഫെബ്രുവരി ഒന്നിനും ഇടയിലാണ് നാല് പേര്‍ക്ക് മെര്‍സ് രോഗബാധ ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടു പേര്‍ മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബര്‍ 26നാണ് അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം മേഖലകളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയല്‍-ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ സാങ്കേതികത ഉപയോഗിച്ചാണ് കേസുകളുടെ ലബോറട്ടറി സ്ഥിരീകരണം. രണ്ടു പുരുഷന്‍മാരിലും രണ്ട് സ്ത്രീകളിലുമാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ ആരും തന്നെ ആരോഗ്യ പ്രവര്‍ത്തകരായിരുന്നില്ല. ഇവര്‍ക്ക് മറ്റു ചില രോഗങ്ങളും ഉണ്ടായിരുന്നു.

You might also like