സ്ഥാനാര്‍ത്ഥിയല്ല, ഓടുപൊളിച്ചും കയറിവരുന്ന ഈ വമ്പൻ
വെള്ളരിക്കുണ്ട് :(കാഞ്ഞങ്ങാട്) ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഒരു മരമുണ്ട്. കിനാനൂര്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പ വട്ടിപുന്ന റോഡിലാണ് കണ്ണുകള്‍ക്ക് കൗതുകം പകരുന്ന കാഴ്ച .ആല്‍മരമാണെന്ന് ആദ്യകാഴ്ചയില്‍ ആരും പറയും.
കാഞ്ഞങ്ങാട്ടെ പ്രേമാനന്ദ പൈയുടെ ഉടമസ്ഥതതയില്‍ ഉള്ള കെട്ടിടത്തിന് മുകളില്‍ ആണ് ആല്‍മരത്തോട് സാദൃശ്യ മുള്ള മരം വളര്‍ന്നു പന്തലിക്കുന്നത്. ഒറ്റ നോട്ടത്തില്‍ മരം ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മരം വളരുന്നതെന്ന് തോന്നും. അടുത്ത് ചെന്നാല്‍ കാര്യം മനസിലാകും.
കട തുറക്കാതെ ഏകദേശം 25 വര്‍ഷമായി.കടയുടെ തറയില്‍ നിന്ന് വളര്‍ന്നാണ് ഇപ്പോള്‍ ഓടുപൊളിച്ച് പുറത്തെത്തിയത്. കട മുറിക്കുള്ളില്‍ വളര്‍ന്ന മരത്തിനെ ആരും കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓട് പൊട്ടിയ വിടവില്‍ കൂടിയാണ് മരം വളര്‍ന്നത്.. കാറ്റിലും മഴയിലും മരം ഈ പഴയ കെട്ടിടത്തിന് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നതാണ് മറ്റൊരു സവിശേഷത . ഒരുകാലത്ത് ആഴ്ച ചന്തകള്‍ നടന്നിരുന്ന മലയോരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു ഇവിടം. കാഞ്ഞങ്ങാട് നിന്നും പരപ്പയില്‍ എത്തി കച്ചവടം ചെയ്തിരുന്ന കൊങ്ങിണി സമുദായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കെട്ടിടം. പഴമയുടെ പ്രതാപ കാലത്തിന്റെ തിരുശേഷിപ്പായി നില്‍ക്കുന്ന പഴയ കെട്ടിടത്തിന് പ്രകൃതി മനോഹാരിത പകരുകയാണ് ഇപ്പോള്‍ ഈ മരം’