ആ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ട് ടീമിൽ കളിച്ചാൽ അവർ പരമ്പര ജയിക്കും, എതിരാളിക്ക് ഉപദേശവുമായി രവി ശാസ്ത്രി

0

ഇംഗ്ലണ്ട് ഇന്ത്യയിൽ ഇറങ്ങിയപ്പോൾ, അത് അവരുടെ ബാസ്ബോൾ സമീപനത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ടെസ്റ്റുകളിൽ ഒന്നായിരിക്കുമെന്ന് അവർക്ക് സ്വയം അറിയാമായിരുന്നു. സന്ദർശകർ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് വിജയിച്ചപ്പോൾ, ഇംഗ്ലീഷ് മാധ്യമങ്ങളും ആരാധകരും മുൻ ക്രിക്കറ്റ് കളിക്കാരും അവരെ പരമ്പര സ്വന്തമാക്കാൻ പ്രിയപ്പെട്ടവർ എന്ന് വിളിക്കാൻ തുടങ്ങി.

2012ലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പ്രകടനം ആവർത്തിക്കാൻ ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ടീമിന് സാധിക്കുമെന്ന് അവർക്ക് തന്നെ തോന്നി. ഇന്ത്യയിൽ അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചതും 2012 ലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ആയിരുന്നു. ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റ് ഇംഗ്ലണ്ട് പ്രതീക്ഷകൾ എല്ലാം കളഞ്ഞുകുളിക്കുക ആയിരുന്നു. ഇപ്പോൾ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മികച്ച തുടക്കം കിട്ടിയിട്ടും ഇംഗ്ലണ്ട് അത് കളഞ്ഞു കുളിക്കുക ആയിരുന്നു.

മികച്ച തുടക്കം കിട്ടിയിട്ടും ഇംഗ്ലീഷ് ബാറ്ററുമാർ അത് കളഞ്ഞുകുളിച്ചതോടെ അവരുടെ ആരാധകർക്ക് അത് നിരാശ ആയി. മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി ഇംഗ്ലണ്ടിനെതിരായ വിമർശനം ശക്തമാക്കി “ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കാൻ, അവർക്ക് മുഴുവൻ ഇന്ത്യൻ ബൗളിംഗ് ആക്രമണവും ആവശ്യമാണ്. രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ താരങ്ങൾ ഉണ്ടെങ്കിൽ ടീമിന് ആവശ്യമാണ്” ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിൻ്റെ വലിയ വെല്ലുവിളിക്ക് അടിവരയിട്ട് അദ്ദേഹം പറഞ്ഞു.

You might also like