ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസര്‍ക്കാര്‍; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമൂഹിക മാധ്യമത്തിലൂടെ നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. വനിതാദിന സമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്‍പിജി സിലിണ്ടറിന് 100 രൂപ കുറയുമെന്നാണ് നരേന്ദ്രമോദി എക്‌സിലൂടെ വ്യക്തമാക്കിയത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഈ തീരുമാനം ആശ്വാസം നല്‍കുമെന്നും പ്രത്യേകിച്ച് രാജ്യത്തെ വനിതകള്‍ക്ക് ഗുണകരമാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ഉജ്ജ്വല യോജനയ്‌ക്ക് കീഴിലുള്ളവര്‍ക്ക് എല്‍പിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി നല്‍കുന്നത് അടുത്ത വര്‍ഷവും തുടരും