ചെങ്കോല്‍ സ്ഥാപിച്ചതിന് നന്ദിയായി 25 ബി.ജെ.പി, എം.പിമാരെ ജയിപ്പിക്കണം; തമിഴ്‌നാട്ടില്‍ അമിത് ഷാ

0

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് തമിഴ്‌നാട് രാഷ്ട്രീയം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെങ്കോല്‍ സ്ഥാപിച്ചതിന്റെ നന്ദി സൂചകമായി ബിജെപിയില്‍ നിന്നും 25 പേരെ ലോക്‌സഭയിലേക്ക് അയക്കണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ബിജെപി പൊതുയോഗത്തിലാണ് അമിത് ഷാ സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിര്‍മിച്ച് ശൈവസന്ന്യാസിമഠമായ തിരുവാടുതുറൈ അധീനം പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് സമ്മാനിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായാണ് സ്ഥാപിച്ചിരിക്കുന്നത്.

”ചോള രാജവംശത്തിന്റെ പ്രതീകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചത്. നന്ദിസൂചകമായി തമിഴ്‌നാട് 25 എന്‍ഡിഎ എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കണം” എന്നാണ് അമിത് ഷാ പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലാണ് തമിഴ്‌നാട്ടില്‍ ബിജെപി മത്സരിച്ചത്. ഒന്നില്‍പ്പോലും ജയിക്കാനായില്ല. ബിജെപി മുങ്ങുന്ന കപ്പലാണെന്നും പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംപിയെ പോലും കിട്ടില്ലെന്നും ഡിഎംകെ ഖജാന്‍ജി ടി.ആര്‍ ബാലു പറഞ്ഞു.
You might also like