കാണുന്ന ലിങ്കുകളിൽ കയറി ക്ലിക്ക് ചെയ്യല്ലേ; ഡാറ്റ മുഴുവൻ തട്ടിപ്പുകാർ ചോർത്തും, കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

0

ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ സ്ഥിരം വാർത്തകളാണ്. ഫുഡ് ഡെലിവറി മുതൽ ഓരോ ഓൺലൈൻ സേവനങ്ങളുടെ പേരിലും നരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. പലപ്പോഴും പണം നഷ്ടപ്പെടുകയെന്നതല്ലാതെ പരിഹാരം കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. സൈബർ ലോകത്തെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രതിവിധി.

ഇപ്പോഴിതാ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തട്ടിപ്പിനായി പുറത്തുവിടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ആളുകളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു. സോഷ്യൽമീഡിയയിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു മുന്നറിയിപ്പ്.

കുറിപ്പിന്റെ പൂർണരൂപം;

” ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ!
ഇമെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.”

https://www.facebook.com/photo.php?fbid=647084467445477&set=a.358149746338952&type=3&ref=embed_post

You might also like