ഉക്രൈൻ-റഷ്യ സംഘർഷത്തിൽപ്പെട്ട മലയാളികളെ തിരികെ കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നു: വി. മുരളീധരൻ
ന്യൂദൽഹി: റഷ്യൻ സൈന്യത്തിൽ ആദായകരമായ ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കേരളത്തിൽ നിന്നുള്ള മൂന്ന് യുവാക്കൾ യുക്രെയിനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. അവരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
2.5 ലക്ഷം രൂപ ഭീമമായ ശമ്പളം വാഗ്ദാനം ചെയ്ത് റിക്രൂട്ട്‌മെൻ്റ് ഏജൻസി റഷ്യയിലേക്ക് കൊണ്ടുപോയതായും അവിടെയെത്തിയപ്പോൾ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും തട്ടിയെടുത്തുവെന്നുമാണ് മൂന്ന് പേരുടെയും കുടുംബങ്ങൾ പറയുന്നത്.