ജപ്പാനിൽ കപ്പൽ മറിഞ്ഞ് അപകടം ; എട്ട് പേർ മരിച്ചു

0

ടോക്കിയോ: ജപ്പാൻ തീരത്ത് ദക്ഷിണ കൊറിയൻ ചരക്കു കപ്പൽ മറിഞ്ഞ് എട്ട് പേർ മരിച്ചു. രണ്ട് പേരെ കാണാനില്ല. ഒരാളെ ജപ്പാന്റെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ‘ ദ കിയോയംഗ് സുൻ ‘ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.30ന് യമഗുചി പ്രവിശ്യയ്ക്ക് സമീപത്തായിരുന്നു അപകടം. ശക്തമായ കാറ്റാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. 980 ടൺ അക്രിലിക് ആസിഡായിരുന്നു കപ്പലിൽ.

You might also like