കോഹ്‌ലിയുടെ വിരമിക്കൽ അതിന് ശേഷം, അതിനിർണായക അപ്ഡേറ്റ് നൽകി ഹർഭജൻ സിംഗ്; ഏറ്റെടുത്ത് ആരാധകർ
2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നു. ലോകകപ്പിലേക്ക് കോഹ്‌ലിയെ പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയും മാനേജ്‌മെൻ്റും തീരുമാനിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ നിയോഗിച്ചിരിക്കുന്നത് അജിത് അഗാർക്കറിനെയാണ്.
എന്തായാലും കോഹ്‌ലി ലോകകപ്പിൽ കളിക്കണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം വിരാട് കോഹ്‌ലി ഇപ്പോൾ കുറച്ചുനാളുകളായി ടി 20 യിൽ പ്രശ്നങ്ങൾ നേരിടുന്നു എങ്കിലും അദ്ദേഹം ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
” കോഹ്‌ലിക്ക് ഏറ്റവും അത്യാവശ്യമായ കാര്യമാണ് ക്രിക്കറ്റ്. എന്നാൽ അവൻ ഇന്നൊരു കുടുംബനാഥൻ കൂടിയാണ്. വിരാട് വളരെക്കാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാൽ അവൻ മൈതാനത്തേക്ക് മടങ്ങിയെത്തിയത് അദ്ദേഹം പഴയ വിരാട് കോഹ്‌ലിയാകും.”
“ഇന്ത്യയെ ഐസിസി ടി20 ലോകകപ്പ് കിരീടത്തിലേക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഐപിഎൽ വിജയത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ജൂണിൽ നടക്കുന്ന ലോകകപ്പ് വിജയത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. വിരാട്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരെപ്പോലുള്ളവർ കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം ന്യൂസ് 24 സ്പോർട്സിൽ പറഞ്ഞു.