മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്ന് പുടിൻ

0

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തി. മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്നായിരുന്നു പുടിന്‍റെ ഭീഷണി. 2022 ഫെബ്രുവരി 20 മുതല്‍ പ്രത്യേക സൈനിക നടപടി എന്ന പേരില്‍ റഷ്യ യുക്രൈനെതിരെ ആരംഭിച്ച യുദ്ധം ഇന്നും അവസാനമില്ലാതെ തുടരുകയാണ്.

യുക്രൈന്‍റെ മണ്ണിലേക്ക് സൈന്യത്തെ വിന്യസിക്കാനാനുള്ള നാറ്റോ നീക്കത്തെ തുടര്‍ന്നാണ് പുടിന്‍റെ പുതിയ ഭീഷണി. പുടിന്‍, യുക്രൈന്‍ യുദ്ധത്തിനിടെ പല തവണ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ സാധ്യതകളെ കുറിച്ച് റഷ്യന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

You might also like