IPL 2024: ദൈവത്തിന്റെ പോരാളികളെ കൊന്ന് തള്ളി കമ്മിൻസും പിള്ളേരും, വിറച്ചിട്ടും വീഴാതെ ഹൈദരാബാദ്; എന്ത് ചെയ്തിട്ടും ശരിയാകാതെ ഹാർദിക്

0

ഐപിഎൽ 17ാം സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 32 റൺസ് തോൽവി . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് പുസ്തകത്തിലെ സകല കണക്കുകളും തിരുത്തിക്കുറിച്ച മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 277 റൺസ് പിന്തുടർന്ന മുംബൈ പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല. 34 പന്തിൽ 64 റൺസ് എടുത്ത തിലക് വർമയും 13 പന്തിൽ 34 റൺസ് എടുത്ത ഇഷാൻ കിഷനും അവസാനം ഇറങ്ങി 22 പന്തിൽ 42 നേടിയ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും അത് മതിയാകുമായിരുന്നില്ല.

രോഹിത് ശർമ്മ 12 ബോളിൽ 26 റൺസെടുത്തു. നമാൻ ദിർ 14 ബോളിൽ 30, ഹാർദ്ദിക് പാണ്ഡ്യ 20 ബോളിൽ 24എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാറ്റിംഗിങ്ങിന് അനുകൂലമായ ട്രാക്കിൽ മുംബൈ ബാറ്ററുമാരും വേഗത്തിൽ റൺ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും പലർക്കും വ്യക്തിഗത സ്കോർ ഉയർത്താൻ സാധിക്കാത്തത് നഷ്ടമായി പോയി ടീമിന്.

അവസാന 2 ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെ 19 ആം ഓവർ അതിമനോഹമാരായി എറിഞ്ഞ നായകൻ കമ്മിൻസ് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചിരുന്നു. ബോളിങ്ങിൽ സംഭവിച്ച തന്ത്രങ്ങളിൽ പതാക പിഴവുകളാണ് തോൽവിക്ക് കാരണമായത് എന്ന് യാതൊരു സംശയാവും ഇല്ലാതെ പറയാം . ഹൈദരാബാദിനായി കമ്മിൻസ്, ജയദേവ് ഉനദ്കട്ട് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി.

You might also like