വണ്‍പ്ലസ്​ നോര്‍ഡ്​ 2 ഈ വര്‍ഷം തന്നെ; എത്തുന്നത്​ മീഡിയടെകിന്‍റെ ഫ്ലാഗ്​ഷിപ്പ്​ ചിപ്​സെറ്റുമായി

0

വണ്‍പ്ലസ്​ അവരുടെ ഫ്ലാഗ്​ഷിപ്പ്​ സീരീസായ വണ്‍പ്ലസ്​ 9 ഈ മാസം തന്നെ ലോഞ്ച്​ ചെയ്യാനിരിക്കുകയാണ്​. സമീപകാലത്ത്​ കമ്ബനി വിപണിയിലെത്തിച്ച്‌​​ ആഗോളതലത്തില്‍ പോലും തരംഗമായ വണ്‍പ്ലസ്​ നോര്‍ഡ്​ സീരീസിലും ഈ വര്‍ഷം പുതിയ അവതാരം പിറവിയെടുക്കും. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വണ്‍പ്ലസ്​ നോര്‍ഡ്​ 2 വിപണിയിലെത്തിക്കാനാണ്​ കമ്ബനി കണക്കുകൂട്ടുന്നത്​.

മീഡിയടെകിന്‍റെ ഡൈമന്‍സിറ്റി 5ജി ചിപ്​സെറ്റ്​ സീരീസിലെ പുത്തന്‍ പോരാളിയായിരിക്കും നോര്‍ഡ്​ 2ന്​ കരുത്ത്​ പകരുക. ഡൈമന്‍സിറ്റി 1200 എന്ന ഏറ്റവും പുതിയ 5ജി പ്രൊസസറാണ്​ മീഡിയടെക്​ വണ്‍പ്ലസിന്​ നല്‍കുന്നത്​. അതിലൂടെ ഇരുകമ്ബനികളും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. ഇതുവരെ സ്​നാപ്​ഡ്രാഗണ്‍ പ്രൊസസറുകള്‍ മാത്രമാണ്​ വണ്‍പ്ലസ്​ ഫോണുകളില്‍ ഉപയോഗിച്ചിരുന്നത്​.

വണ്‍പ്ലസ്​ 9 സീരീസ്​ ലോഞ്ച്​ ചെയ്​തതിന്​ പിന്നാലെയാകും നോര്‍ഡ്​ 2 എത്തുക. പതിവുപോലെ നോര്‍ഡിന്‍റെ വിലയിലേക്കാണ്​​ ടെക്​ലോകം ഉറ്റുനോക്കുന്നത്​. സ്​നാപ്​ഡ്രാഗണ്‍ 765ജി-യുമായി എത്തിയ വണ്‍പ്ലസ്​ നോര്‍ഡ്​ ഒന്നാമന്​ 28000 രൂപ മുതലായിരുന്നു വിലയാരംഭിച്ചത്​. എന്നാല്‍, മീഡിയടെകിന്‍റെ ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറായ ഡൈമന്‍സിറ്റി 1200 കരുത്ത്​ പകരുന്ന നോര്‍ഡ്​ 2ന്​ 30000ത്തില്‍ താഴെ വണ്‍പ്ലസ്​ വിലയിടുകയാണെങ്കില്‍ അത്​ ചരിത്രമായേക്കും.

168Hz സ്​ക്രീന്‍ റിഫ്രഷ്​ റേറ്റും, 200 മെഗാപിക്​സല്‍ വരെ സ്റ്റില്‍ ഫോ​ട്ടോഗ്രഫി പിന്തുണയും മൊബൈല്‍ ഗെയിമിങ്ങിന്​ റേ-ട്രേസിങ്​, ഇരു സിമ്മുകള്‍ക്കും 5ജി കണക്​ടിവിറ്റി തുടങ്ങിയ കിടിലന്‍ ഫീച്ചറുകളുടെ കരുത്തുമായാണ്​ ഡൈമന്‍സിറ്റിയെ മീഡിയടെക്​ വിപണിയിലെത്തിക്കുന്നത്​. മിഡ്​റേഞ്ച്​ ഫോണായ നോര്‍ഡ്​ 2​ ഇത്തരം ഫീച്ചറുകളുമായാണ്​ എത്തുന്നതെങ്കില്‍ വിപണിയില്‍ തീപാറുമെന്നുറപ്പ്​…

You might also like