‘ഫോർ ഔർ എമിറേറ്റ്‌സ് വി പ്ലാന്റ്’ സംരംഭം ; 500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
അബുദാബി: ‘ഫോർ ഔർ എമിറേറ്റ്‌സ് വി പ്ലാന്റ്’ സംരംഭത്തിന്റെ ഭാഗമായി അൽ സംഹ പ്രദേശത്ത് അബുദാബി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. എമിറേറ്റ്‌സ് എൻവിയോൺമെന്റൽ ഗ്രൂപ്പിന്റെ (ഇ.ഇ.ജി.) സഹകരണത്തോടെയാണ് സംരംഭം നടപ്പാക്കിയത്. മുനിസിപ്പാലിറ്റി, ഇ.ഇ.ജി. എന്നിവിടങ്ങളിൽ നിന്നുള്ള 150 സന്നദ്ധപ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് 500 വൈവിധ്യമാർന്ന വൃക്ഷത്തൈകൾ നട്ടത്. ഇതിൽ ഗാഫ് (250), അക്കേഷ്യ (150), അക്കേഷ്യ നിലോട്ടിക്ക (100) തൈകൾ ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയിലെ തെരുവുകളും പൊതുയിടങ്ങളും ഹരിതാഭമാക്കാനാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഫോർ ഔർ എമിറേറ്റ്‌സ് വി പ്ലാന്റ്’ സംരംഭത്തിലൂടെ ഇതുവരെ 5575 വൃക്ഷതൈകൾ വിവിധ പ്രദേശങ്ങളിലായി നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.