ബാൾട്ടിമോർ പാലം തകർന്നത് ദേശീയ സാമ്പത്തിക ദുരന്തമായി മാറി : മേരിലാൻഡ് ഗവർണർ

0

വാഷിംഗ്ടൺ: ഫ്രാൻസിസ് സ്കോട്ട് കീ പാലം കഴിഞ്ഞയാഴ്ച തകർന്ന തിനെ അമേരിക്കയുടെ “ദേശീയ സാമ്പത്തിക ദുരന്തം” എന്ന് വിശേഷിപ്പിച്ച് മേരിലാൻഡ് ഗവർണർ വെസ് മൂർ. പാലത്തിന്റെയും ചരക്ക് കപ്പലിന്റെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് സങ്കീർണ്ണമാണെന്നും ഇതിനായി ഏറെ സമയം വിനിയോഗിക്കേണ്ടി വരുമെന്നും ഗവർണർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെയാണ് അമേരിക്കയെ നടുക്കിയ കപ്പലപകടം ഉണ്ടായത്. ശ്രീലങ്കയിലേക്കുള്ള 984 അടി ചരക്ക് കപ്പലായ ഡാലി കൂട്ടിയിടിച്ചതിനെ തുടർന്ന് ബാൾട്ടിമോറിലെ പടാപ്‌സ്‌കോ നദിക്ക് കുറുകെയുള്ള 2.6 കിലോമീറ്റർ നീളമുളള നാലുവരിപ്പാലവും തകരുകയായിരുന്നു.

ഈ സമയം പാലത്തിൽ എട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു, രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, നാല് പേർ കൂടി മരിച്ചതായിട്ടാണ് റിപ്പോർട്ട്.

You might also like