വിദേശ പഠനം ; ഇന്ത്യന്‍ യുവതികളുടെ ഇഷ്ട രാജ്യമായി യുഎസ്

0

ന്യൂയോര്‍ക്ക് : പഠനത്തിനായി ഇന്ത്യയില്‍ നിന്നും പ്രതിവര്‍ഷം ആയിരങ്ങളാണ് വിദേശത്തേക്ക് പറക്കുന്നത്. കാനഡ, യുകെ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകള്‍ വിദേശ പഠനത്തിനായി കൂടുതലായി തിരഞ്ഞെടുക്കുന്നത് യുഎസ് ആണത്രേ. 65% ഇന്ത്യന്‍ സ്ത്രീകളും തങ്ങളുടെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കായി അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്നുവെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുകക 40 ശതമാനം സ്ത്രീകളും സ്റ്റെം കോഴ്‌സുകളാണ് യുഎസില്‍ തിരഞ്ഞെടുക്കുന്നതെന്ന അഭിപ്രായമാണ് പങ്കിട്ടത്. ബിസിനസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ കോഴ്‌സുകളാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളാണ് പ്രധാനമായും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നത് തന്നെയാണ് ആദ്യത്തെ ഉത്തരം. ഉയര്‍ന്ന അക്കാദമിക് നിലവാരം, നൂതന ഗവേഷണ അവസരങ്ങള്‍, പഠനത്തോടുള്ള സമഗ്രമായ സമീപനം എന്നിവയെല്ലാം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി പരീക്ഷ കേന്ദ്രീകൃതമല്ല യുഎസിലെ പഠന രീതികള്‍ എന്നതും വിദ്യാര്‍ത്ഥികളെ ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നു.

You might also like