ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്

0

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ 1300 പേർക്ക് വരെ താമസിക്കുവാനുള്ള സജ്ജീകരങ്ങൾ ഒരുക്കുവാൻ ക്യാമ്പ് കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ആയ Pr തോമസ് മാത്യു ചാരുവേലി, Br ഫിന്നി പി മാത്യു, പാസ്റ്ററന്മാരായ ജെയിംസ് എബ്രഹാം മാവേലിക്കര,പി വി ഉമ്മൻ,. ടി. എ. തോമസ് വടക്കഞ്ചേരി, തോമസ് ജോർജ് കട്ടപ്പന, ജിജി മാമ്മുട്ടിൽ, ബിജു വർഗീസ് തേക്കടി, തോമസ് മാത്യു റാന്നി, ജിസ്‌മോൻ കട്ടപ്പന, br റോയി ആന്റണി തിരുവല്ല, ജോജി ഐപ്പ് മാത്യൂസ്, എന്നിവർ സന്നിഹിതർ ആയിരുന്നു. ക്യാമ്പ് കമ്മറ്റി ഭാരവാഹികൾ ആയ മുഖ്യ രക്ഷാധികാരി Pr. M. I. കുര്യൻ, Prs സുരേഷ് കുമാർ, ബിജു. M. R, ടോം തോമസ്, ജോസഫ് തോമസ്, രഞ്ജിത് കെ ദാസ്, എബ്രഹാം സി. വി, ബിൻസൺ മാത്യു, തുടങ്ങിയവർ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാല സുവിശേഷകരണ രംഗത്ത് പ്രവർത്തിക്കുന്ന യുവ പ്രഭാഷകൻ ആരോൺ വിനോദ് കർണാടക, Rev സാം എബ്രഹാം ഹിമാചൽ, Pr ജെയിംസ് കെ ഈപ്പൻ ഫുജൈറ,സിസ്റ്റർ സുസ്സെൻ പണിക്കർ ഓസ്ട്രേലിയ,തുടങ്ങിയവർ അതിഥി പ്രസംഗകർ ആയിരിക്കും.

Dr ഐസക് പോൾ, Prof സാം സ്‌കറിയ, Dr സുമ ആൻ, Evg ഷാർലറ്റ് പി മാത്യു തുടങ്ങിയവർ വിവിധ സെക്ഷൻ ക്ലാസ്സുകൾ എടുക്കും.വിൽ‌സൺ ഹെന്ററി ഗാന ശുശ്രുഷക്ക്‌ നേതൃത്വം നൽകും. ക്യാമ്പ് കമ്മറ്റി ചെയർമാനായി Pr ജോസ് തോമസ് ജേക്കബ് പ്രവർത്തിക്കുന്നു.
ക്യാമ്പ് ഫീസ് മുൻകൂർ നൽകി പേര് രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങളും ക്യാമ്പ് കമ്മറ്റി ചെയ്യുന്നുണ്ട്.

Pr. കെ. സി. തോമസ് ഉൽഘാടനം ചെയ്യും. Pr ഡാനിയേൽ കൊന്നനിൽക്കുന്നിൽ, Pr ബാബു ചെറിയാൻ, കെ. ജെ. തോമസ് കുമളി തുടങ്ങിയവർ പൊതുയോഗംഗാളിൽ പ്രസംഗിക്കും.15 നു നടക്കുന്ന ഗ്രാജുവേഷൻ സർവീസിൽ Dr ജോൺ കെ മാത്യു, Dr കാച്ചാണത്ത്‌ വർക്കി എബ്രഹാമും മുഖ്യ സന്ദേശം നൽകും.

You might also like