ദൈദിൽ പുതിയ സർവകലാശാല വരുന്നു : ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി സാധ്യതകൾ

0

ഷാർജ : ദൈദിൽ പുതിയ സർവകലാശാല വരുന്നു. അൽ ദൈദ് സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒപ്പുവച്ചു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി സാധ്യതയുള്ള സ്ഥാപനമായിരിക്കും ഇത്.
കാർഷിക കോളജായിരിക്കും ഇവിടുത്തെ പ്രത്യേകത. കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നിവയിൽ വൈദഗ്ധ്യമുള്ള അറബ് മേഖലയിലെ ലാഭേച്ഛയില്ലാത്ത ശാസ്ത്ര സ്ഥാപനമായ അൽ ദൈദ് സർവകലാശാല പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോതമ്പ് ഫാം, സബ സനബെൽ പദ്ധതി, പച്ചക്കറി കൃഷി, ഡയറി ഫാം, സീഡ് ബാങ്ക്, മറ്റ് കേന്ദ്രങ്ങൾ, ലബോറട്ടറികൾ, പ്രോജക്ടുകൾ എന്നിവയുൾപ്പെടെ അതിന്റെ ശാസ്ത്രീയ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി വിവിധ സൗകര്യങ്ങളും പദ്ധതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നിര്‍മാണ് ആരംഭിക്കാനാണ് തീരുമാനം.  ഡോ.അയിഷ അഹമ്മദ് മുഹമ്മദ് അബു ശലൈബിയെ അൽ ദൈദ് സർവകലാശാലയുടെ ചാൻസലറായും ഡോ. മെലിസ ഫിറ്റ്‌സ്‌ജെറാൾഡിനെ ഡീൻ ആയും ഷെയ്ഖ് ഡോ. സുൽത്താൻ നിയമിച്ചു.

ഫാക്കൽറ്റികൾ, പഠന മേഖലകൾ, വിദ്യാർഥികൾക്ക് അവർ തിരഞ്ഞെടുത്ത മേഖലകളിൽ നൽകുന്ന വിദ്യാഭ്യാസപരവും പ്രായോഗികവുമായ അവസരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സർവകലാശാല വേറിട്ടുനിൽക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഷിക കോളേജിൻ്റെ വ്യതിരിക്തമായ ഘടകങ്ങളെ കുറിച്ച് ഷെയ്ഖ് ഡോ. സുൽത്താൻ ചർച്ച ചെയ്തു. ഷെയ്ഖ് ഡോ. സുൽത്താൻ 1970-ൽ അഗ്രികൾച്ചർ കോളജിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

You might also like