ഇന്ത്യൻ എംബസി ഓപ്പണ്‍ ഫോറം മേയ് 2ന്

0

ദോഹ: ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് മേയ് 2ന് ഉച്ചയ്ക്ക് 3.00 മുതല്‍ 5.00 വരെ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക്  അടിയന്തര കോണ്‍സുലര്‍, തൊഴില്‍ പ്രശ്‌നങ്ങളും പരാതികളും സ്ഥാനപതി വിപുലിന് നേരിട്ട് സമര്‍പ്പിക്കാം. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.00 മുതല്‍ 3.00 വരെ എംബസിയിലെത്തി റജിസ്‌ട്രേഷന്‍ നടത്തണം. 3.00 മുതല്‍ 5.00 വരെയാണ് ഓപ്പണ്‍ ഹൗസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 550 97295. എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ചയാണ്  ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോണ്‍സുലര്‍, തൊഴില്‍ പരാതികള്‍ സ്വീകരിക്കാന്‍ സ്ഥാനപതി നേരിട്ട് പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം നടക്കുന്നത്.

You might also like