നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഇൗ ആപ്പുകള്‍ ഫോണില്‍ നിന്നും കളയു..
തൊട്ടതും പിടിച്ചതുമെല്ലാം ഫോണില്‍ (Smart Phone) ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നത് എല്ലാവരുടെയും സ്വഭാവമാണ് ചില ആപ്പുകളൊക്കെ ഉപയോഗിച്ചാലും ഇല്ലെങ്കിലും എപ്പോഴും ഫോണില്‍ ഉണ്ടാവും. ആപ്പുകളെല്ലാം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
ടെക് വിദഗ്ദന്‍മാരുടെ കണ്ടെത്തല്‍ പ്രകാരം ഒരു മാല്‍ വെയര്‍ ഡ്രോപ്പര്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു വൈറസ് (Virus) ചില ആപ്പുകളിലൂടെ ആളുകളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ഗൂഗിളിന് പോലും കണ്ടെത്താന്‍ സാധിക്കാത്ത വൈറസുകളിലൊന്നാണിതെന്നാണ് വിലയിരുത്തുന്നത്. ഫോണിലെത്തിയാല്‍ നിങ്ങളുടെ സാമ്ബത്തിക വിവരങ്ങള്‍ ഇത് ചോര്‍ത്തിയെടുക്കും. കൂടെ നിങ്ങളുടെ ഫോണ്‍ തന്നെ പുറത്ത് നിന്ന് ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന വിധമായിരിക്കും.
എട്ട് ആപ്പുകളാണ് വൈറസുകളെ പരത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് ഇവ നിങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടുന്നതാണ്.
ഇവയാണ് ആ എട്ട് ആപ്പുകള്‍.
Cake VPN (com.lazycoder.cakevpns)
Pacific VPN (com.protectvpn.freeapp
eVPN (com.abcd.evpnfree)
BeatPlayer (com.crrl.beatplayers)
QR/Barcode Scanner MAX (com.bezrukd.qrcodebarcode)
Music Player (com.revosleap.samplemusicplayers)
tooltipnatorlibrary (com.mistergrizzlys.docscanpro)
QRecorder (com.record.callvoicerecorder)
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് (Bank) വിവരങ്ങള്‍, സീക്രട്ട് പിന്‍ നമ്ബരുകള്‍,നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍,പാന്‍ കാര്‍ഡ് വിവരങ്ങള്‍ തുടങ്ങി എല്ലാം ചോര്‍ത്തപ്പെട്ടേക്കാം. മുകളില്‍ പറഞ്ഞിരിക്കുന്ന ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമല്ല ഇവയുടെ ഡേറ്റയും ക്ലിയര്‍ ചെയ്യുക എങ്കില്‍ മാത്രമെ പിന്നീട് ഇതുമായി ബന്ധപ്പട്ട ഒരു മാല്‍വെയര്‍ ഭീക്ഷണികളും നിങ്ങളുടെ ഫോണിനെ ബാധിക്കാതിരിക്കു.