രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മിതാലി രാജ്

0

പുരുഷ ക്രിക്കറ്റില്‍ പതിനായിരവും അതിലധികവും റണ്‍സ് സ്കോര്‍ ചെയ്ത കളിക്കാര്‍ പലരുമുണ്ട്. റണ്‍ നേട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങള്‍.

വളരെ അപൂര്‍വമായി സംഭവിക്കാവുന്ന ഒന്നാണ് വനിതാ ക്രിക്കറ്റില്‍ ഇത്രയും റണ്‍സ് നേടുക എന്നത്. ചരിത്രത്തില്‍ ഇതുവരെ വനിതാ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍്റെ ഷാര്‍ലറ്റ് എഡ്വാര്‍ഡ്സ് മാത്രമാണ് ഈ നേട്ടത്തില്‍ എത്തിയിരുന്നത്. ഈ ഒരു അപൂര്‍വ നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് നടന്നു കേറിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ രണ്ടാമതും ഇന്ത്യയില്‍ നിന്ന് ആദ്യത്തേയും ആളാണ് മിതാലി. മലയാളികള്‍ക്ക് സുപരിചിതനായ അന്തരിച്ച നടന്‍ പ്രതാപ ചന്ദ്രന്‍്റെ വാക്കുകള്‍ ഈ അവസരത്തില്‍ കടമെടുത്താല്‍ – ‘അങ്ങ് പുരുഷ ക്രിക്കറ്റില്‍ മാത്രമല്ലഡോ ഇങ്ങ് വനിതാ ക്രിക്കറ്റിലും 10000 റണ്‍ അടിക്കുന്നവര്‍ ഉണ്ടെടോ’ എന്ന് പറയാം.

തന്‍്റെ 212-ാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കയുടെ ബോളര്‍ ആനി ബോഷിനെതിരെ ബൗണ്ടറി അടിച്ചാണ് ഈ നേട്ടത്തില്‍ എത്തി ചേര്‍ന്നത്. തൊട്ടടുത്ത പന്തില്‍ മിതാലി പുറത്താവുകയും ചെയ്തു.

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് തലത്തില്‍ കൂടുതല്‍ റണ്‍ നേടിയ അടിസ്ഥാനത്തില്‍ ഷാര്‍ലറ്റ് എഡ്വേര്‍ ഡ്സിന് പിന്നില്‍ മിതാലി രണ്ടാം സ്ഥാനത്താണ്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ എഡ്വേര്‍ഡ്സ് 309 മത്സരങ്ങളില്‍ നിന്ന് 67 അര്‍ദ്ധസെഞ്ച്വറികളും 13 സെഞ്ച്വറികളും സഹിതം10207 റണ്‍സ് നേടിയിട്ടുണ്ട്. 311 മത്സരങ്ങള്‍ കളിച്ച മിതാലി 75 അര്‍ദ്ധസെഞ്ച്വറുകളും എട്ട് സെഞ്ച്വറികളും സഹിതം 10001 റണ്‍സാണ് സ്കോര്‍ ചെയ്തിട്ടുള്ളത്. മിതാലിയുടെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ സമീപ ഭാവിയില്‍ എഡ്വേര്‍ഡിസിനെ മറികടക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

You might also like