കൊലപാതക കുറ്റത്തിന് 34 വര്‍ഷം ജയിലില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയയ്ക്കുന്നു
ഡാളസ്: ജെഫ്രി യംഗ് എന്ന തുണിക്കച്ചവടക്കാരന്റെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച ചെയ്ത ശേഷം വധിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 34 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനായ ബെഞ്ചമിന്‍ സ്‌പെന്‍സറെ വിട്ടയക്കാന്‍ മാര്‍ച്ച് 11 ന് ഡാളസ് കൗണ്ടി ഡിസ്ട്രിക്‌ട് അറ്റോര്‍ണി ഓഫീസ് ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.
1987 മാര്‍ച്ചില്‍ ഡാലസ്സിലായിരുന്നു സംഭവത്തിന്റെ തുടക്കം 33 വയസ്സുള്ള വ്യാപാരി തന്റെ വെയര്‍ ഹൗസില്‍ രാത്രി ജോലി കഴിഞ്ഞു ബി.എം.ഡബ്ല്യൂ കാറില്‍ പുറത്തിറങ്ങവെ ബഞ്ചമിനും കൂട്ടുകാരന്‍ റോബര്‍ട്ട് മിച്ചലും ചേര്‍ന്ന് കാറിലിട്ട് മര്‍ദ്ദിച്ചവശനാക്കിയ ശേഷം കയ്യിലുണ്ടായിരുന്നത് കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് റോഡിന് മദ്ധ്യത്തില്‍ ഇയാളെ വലിച്ചെറിയുകയും ചെയ്തു , ആ സമയത്തും ഇയാള്‍ക്ക് ജീവനുണ്ടായിരുന്നു എന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് . മര്‍ദ്ദനം ആരും കണ്ടിരുന്നില്ലെങ്കിലും തൊട്ടടുത്ത് താമസിച്ചിരുന്ന ഗ്ലാഡിസ് ഒലിവര്‍ എന്ന സ്ത്രീ ജെഫ്രിയുടെ കാറില്‍ നിന്നും ബെഞ്ചമിനും കൂട്ടുകാരനും ഇറങ്ങി ഓടി പോകുന്നത് കണ്ടുവെന്ന് പൊലീസിന് മൊഴി നല്‍കി.
ആയിടെയായിരുന്നു ബെഞ്ചമിന്റെ വിവാഹം. ഒരു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു . സംഭവവുമായി ബന്ധപ്പെടുത്താവുന്ന ഒരു തെളിവോ, വിരലടയാളമോ കണ്ടെത്താനായില്ല , കവര്‍ച്ച ചെയ്ത ഒന്നും തന്നെ ഇയാളില്‍ നിന്നും പിടികൂടാനും കഴിഞ്ഞിരുന്നില്ല . ഒലിവറിന്റെ സാക്ഷി മാത്രം അടിസ്ഥാനമാക്കിയായിരുന്നു ബെഞ്ചമിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . 1988 ല്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു . പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം അപ്പീല്‍ നല്‍കി തുടര്‍ന്നുള്ള നിയമപോരാട്ടത്തിന് ശേഷമാണ് ഇയാളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായി ഇയാളെ വിട്ടയക്കാന്‍ തീരുമാനിച്ചത്.
ഡാളസ് ജസ്റ്റിസ് സെന്ററിന് പുറകില്‍ മകനെയും കാത്തു അമ്മ നിന്നിരുന്ന, ചെയ്തിട്ടില്ലാത്ത കുറ്റത്തിന് എന്റെ മകന്‍ 34 വര്‍ഷങ്ങള്‍ തടവ് ശിക്ഷ അനുഭവിച്ചു എന്ന് മാതാവ് ലൂസിലി പ്രതികരിച്ചു ഇനിയെങ്കിലും ജീവനോടെ മകനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും മാതാവ് പ്രതികരിച്ചു .