സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,82,407 ആയി

0

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,82,407 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാലു പേര്‍ മരിച്ചു. 247 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3,82,407 പേര്‍ക്കാണ്. ഇവരില്‍ 3,72,703 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6567 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേര്‍ ചികിത്സയില്‍ ഉണ്ട്. ഇവരില്‍ 555 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

You might also like